പാലോട്. പൈങ്കുനി ഉത്രം ഉല്‍സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഇന്നു രാത്രി എട്ടിന് സംഗീത സദസ് നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ 12ന് അന്നദാനവും രാത്രി ഒന്‍പതിന് 'പടപ്പുറപ്പാട് നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്കാരവും നടക്കും. ഉല്‍സവത്തിന്റെ ഭാഗമായി കുട്ടികളുടെ സമ്മേളനം സംഘടിപ്പിച്ചു. ഡി.എം. ശ്യാമ , ആര്‍ദ്ര രാജഗോപാല്‍, നീതു ആര്. സുരേഷ്, അരുണിമ എന്നിവര്‍ പ്രസംഗിച്ചു, പച്ച എല്‍പി എസിലെ കുട്ടികളുടെ അക്ഷര ശ്ളോക സദസും കാവ്യകേളിയും നടന്നു.


