വിതുര.ചായംസര്വീസ് സഹകരണബാങ്കിനു നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നാലിനു വൈകിട്ട് അഞ്ചിന് നടക്കുമെന്നു ബാങ്ക് പ്രസിഡന്റ്എന്. ശശിധരന്‍നായരും, സെക്രട്ടറി ജി.കെ. ശൈലകുമാരിയും അറിയിച്ചു. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന് അധ്യക്ഷനായിരിക്കും. സ്പീക്കര്‍ ജി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും. എ. സമ്പത്ത് എംപി ലോക്കറിന്റെ താക്കോല്‍ദാനകര്‍മം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്. പ്രശാന്ത് എന്നിവര്‍ പ്രസംഗിക്കും.