WELCOME
Sunday, April 8, 2012
ഇബ്രാഹിംകുഞ്ഞ് അനുസ്മരണം നടന്നു
പാലോട്. താലൂക്കിലെ കോണ്‍ഗ്രസ് സ്ഥാപകരില്‍ ഒരാളും കെപിസിസി അംഗവുമായിരുന്ന പെരിങ്ങമ്മല ഇബ്രാഹിംകുഞ്ഞിന്റെ 26ാമതു ചരമ വാര്‍ഷികം ഗാന്ധിയന്‍ യൂത്ത് മിഷന്‍ പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. താന്നിമൂട് ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ഡിസിസി എക്സിക്യുട്ടീവ് അംഗം എ.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പള്ളിവിള സലിം, എം.ഷിറാസ് ഖാന്‍, ഇബ്രാഹിം കുഞ്ഞ്, നാരായണന്‍കുട്ടി, ആബിദ, എ.ആര്‍. സജിം, എം.ഷെഹ്നാസ്, ദിനേശ്, രാജപ്പന്‍, ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.


