പാലോട് : ടി എസ് റോഡില്‍ പാലോട് റെയിഞ്ചു ഓഫീസിനു സമീപം KSDP കെട്ടി
നിര്‍ത്തിയിരുന്ന സംരക്ഷണഭിത്തി നാട്ടുകാര്‍ പൊളിച്ച് മാറ്റി. സംയുക്ത സമര സമിതിയാണ് പൊളിച്ച് മാറ്റിയത്.
മനേഷ് ജി നായര്‍,എം ഷിറാസ് ഖാന് ,സുജിത് എ പി, എന്നിവര്‍ നേതിര്ത്തത്തില് ഇന്ന് രാവിലെ 8 മണിക്ക് പ്രകടനമായി എത്തിയ പ്രവത്തകര്‍ കല്ലടുക്ക് പൊളിച്ച് മാറ്റുകയായിരുന്നു.
നിരവധി അപകടങ്ങളും മരണങ്ങള്‍ക്കും കാരണമായി രണ്ട് വര്‍ഷമായി പണി തീര്‍ക്കാത്ത റോഡിന്റെ പണി അടിയന്തരമായി പരിഹരിച്ചില്ലയെങ്കില് നിരാഹാര സത്യാഗ്രഹം ഉള്പടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പറഞ്ഞു.പാലോട് S,I യുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരം കാണാമെന്ന ഉറപ്പില്‍ സമരം നിര്‍ത്തിവെച്ചു. ഉപരോധ സമരം വി കെ മധു ഉത്ഘാടനം ചെയിതു.(news&photos ANWARSHAN Palode)


