പാലോട്. കുട്ടികളില്‍ അറിവിന്റെയും ആസ്വാദനത്തിന്റെയും വേദിയൊരുക്കി, സമഭാവനയുടെയും സഹാനുഭൂതിയുടെയും സേവനത്തിന്റെയും വിത്ത് പാകി ബാലജനസഖ്യം പാലോട് യൂണിയന് സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് 'വേനല്‍ക്കൂട്ടം ഇന്ന് നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ നടക്കും.
രാവിലെ 8.30നു റജിസ്ട്രേഷന് ആരംഭിക്കും. 9.25നു ഹെഡ്മാസ്റ്റര് വിജയകുമാരന്‍നായര്‍ പതാക ഉയര്‍ത്തും. 9.30നു 'കുട്ടികളിലെ ആരോഗ്യശീലങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മഞ്ചു ഇക്ബാല്‍ ക്ളാസ് നയിക്കും. 10.30നു 'കരവിരുത് വിവിധ ഉല്പന്നങ്ങളില് നിര്‍മാണ പരിശീലനം. ചിതറ ഗവ. എച്ച്എസ്എസിലെ വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ എ. നൂര്ജഹാന് നയിക്കും. 11.30നു 'കളിക്കൂട്ടം ബുദ്ധിവികസന മല്‍സരങ്ങള്‍, കൌതുക മല്‍സരങ്ങള്‍, നിരീക്ഷണപാടവ മല്‍സരങ്ങള്‍. 1.30നു വാവ സുരേഷിന്റെ പാമ്പുവിശേഷങ്ങളും പ്രദര്‍ശനവും.
മൂന്നിന് ഞാനും മരവും മല്‍സരത്തില്‍ വിജയിച്ച സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം, സമ്മാന വിതരണം, എസ്എസ്എല്‍സി ജേതാക്കളായ സഖ്യാംഗങ്ങളെ ആദരിക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും. ചടങ്ങില്‍ ചലച്ചിത്രതാരം മണിയന്‍പിള്ള രാജു മുഖ്യാതിഥിയായിരിക്കും.
സഖ്യം ശങ്കരച്ചേട്ടന്റെ പ്രതിനിധി ആര്. ചന്ദ്രമോഹന്, മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്, ജനപ്രതിനിധികളായ സോഫി തോമസ്, ഉഷാ വിജയന്, മഞ്ചു മധുസൂദനന് എന്നിവര്‍ സംബന്ധിക്കും. ക്യാംപ് അംഗങ്ങള്‍ ഒന്‍പതു മണിക്കു മുന്‍പായി തന്നെ റജിസ്ട്രേഷന് കൌണ്ടറില്‍ എത്തണം.

