പാലോട്: നന്ദിയോട് പച്ച നീന്തല്‍കുളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോസ്റ്റലിന്റെ പണി ഉടന്‍ ആരംഭിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് പറഞ്ഞു. പച്ച നീന്തല്‍ക്കുളത്തില്‍ നടന്ന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനു സമീപം പത്തു സെന്റ് നല്‍കിയിട്ടുണ്ട്. ഇവിടെ ഒന്നരക്കോടി ചെലവഴിച്ച് മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റല്‍ നിര്‍മാണം നടക്കുക. കൂടാതെ കൗണ്‍സിലിന്റെ കീഴിലുള്ള പച്ച നീന്തല്‍ക്കുളം നവീകരണത്തിനും പണം വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പണികളും ഉടന്‍ ആരംഭിക്കും. നിലവില്‍ കഴിഞ്ഞ ആറുവര്‍ഷമായി വാടകക്കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
ഹോസ്റ്റല്‍ നിര്‍മാണത്തിന് ഒന്നരക്കോടി രൂപയുടെയും കുളത്തിന്റെ നവീകരണത്തിന് പതിനൊന്ന് ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകളെടുത്ത് കഴിഞ്ഞദിവസംതന്നെ കൗണ്‍സിലിന് നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു മധുസൂദനന്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുരളീധരന്‍, മഞ്ജു മധുസൂദനന്‍, പുലിയൂര്‍ ജി. പ്രകാശ്, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍നായര്‍, കേശവന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.