വിതുര: തിരുവനന്തപുരം ജില്ലയിലെ പട്ടികവര്‍ഗ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തയാറാണെന്ന് വകുപ്പുമന്ത്രി പി. കെ. ജയലക്ഷ്മി. വിതുരയില്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നേരത്തെ സംസാരിച്ച നേതാക്കളുടെ ആവശ്യത്തിന് മറുപടിയായിട്ടാണ് പാക്കേജിനായി പ്രത്യേക ഫണ്ട് അനുവദിക്കാന്‍ തയാറാണെന്ന് പി.കെ. ജയലക്ഷ്മി അറിയിച്ചത്.
സെമിനാറില്‍ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. കൃഷ്ണന്‍ കാണി അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് കെ. സഹദേവന്‍ കാണി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍.വി.വിപിന്‍, വല്‍സല, ശൈലജാ രാജീവന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനിരുദ്ധന്‍നായര്‍, പവിത്രകുമാര്‍, എന്‍. ശശിധരന്‍നായര്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി തുളസീധരന്‍ കാണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാലോട് രവി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ശശിധരന്‍, ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് സുനില്‍കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. എസ്. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആനാട് ജയന്‍, അംഗങ്ങളായ ആര്‍.ജെ.മഞ്ജു, സോഫി തോമസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജയമോഹന്‍, സി.ആര്‍. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.