പാലോട്: ഇടിഞ്ഞാറിലെ ഈറ്റ ലേലത്തില്‍ ഉദ്യോഗസ്ഥരും തമിഴ്‌ലോബിയും ഒത്തുകളിച്ചതിനാല്‍ സര്‍ക്കാരിന് വന്‍സാമ്പത്തികനഷ്ടമുണ്ടായെന്ന് പരാതി. തമിഴ്കരാറുകാരനെ സഹായിക്കാനായി ഏറ്റവുമധികം ഈറ്റയുള്ള 12-ല്‍ എട്ടാം ബ്ലോക്ക് ലേലത്തില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കി. കഴിഞ്ഞ മാസം മൂന്നിന് ജില്ലാ കാര്യാലയത്തില്‍ നടന്ന ലേലത്തിലെ അഴിമതി തിങ്കളാഴ്ച ഈറ്റമുറിക്കാന്‍ ജോലിക്കാര്‍ എത്തിയതോടെയാണ് പുറത്തറിഞ്ഞത്.
കെ.എഫ്.ഡി.സി. ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സംഘത്തിന് ഈറ്റമുറിച്ചുകടത്താന്‍ വേണ്ടത്ര സൗകര്യം ചെയ്തുകൊടുത്തതിനെച്ചൊല്ലി വന്‍ വിവാദമുയര്‍ന്നതിനു പിന്നാലെയാണ് ലേലത്തിലും അഴിമതിയുടെ കഥപുറത്തുവന്നത്. ഇടിഞ്ഞാര്‍ 12-ാം ബോക്കില്‍ 5, 6, 7, 9 സബ്ബ് ബ്ലോക്കുകളാണ് ലേലം നടത്തിയ്. ലേലത്തില്‍ നിന്നും പ്രദേശവാസികളെ പാടേ ഒഴിവാക്കാനും കാര്യമായ നീക്കങ്ങളുണ്ടായി. ഇതില്‍ ഇടിഞ്ഞാറില്‍ ഏറ്റവുമധികം ഈറ്റകള്‍ ഉള്ള ബ്ലോക്കാണ് എട്ടാം ബ്ലോക്ക്. മുത്തിപ്പാറ, കല്ലണ, ഈയ്യക്കോട്, കുരിശ്ശടി, വെങ്കിട്ട പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നതാണ് ഈ ബ്ലോക്ക്. എന്നാല്‍ ഇത്തവണ വളരെ ബോധപൂര്‍വം എട്ടാം ബ്ലോക്ക് ഒഴിവാക്കിയെന്നാണ് പരാതി.
എന്നാല്‍ ഇതിനു സമീപത്തെ 14-ാം ബ്ലോക്ക് വളരെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ്‌നാട് കരാറുകാരനാണ് നല്‍കിയിരിക്കുന്നത്. ടണ്ണിന് 3450 രൂപക്ക് ലേലം പിടിച്ചിരിക്കുന്ന ഇദ്ദേഹത്തിനും സഹായിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനും സ്വകാര്യമായി മുറിച്ചു കടത്താനാണ് എട്ടാം ബ്ലോക്കിനെ ലേലത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് പരമ്പരാഗത ഈറ്റത്തൊഴിലാളികള്‍ പറയുന്നു.
എട്ടാം ബ്ലോക്കില്‍ മാത്രം അന്‍പത് ടണ്ണിലേറെ ഈറ്റ വരും. ശരാശരി തുകയില്‍ വകയിരുത്തിയാലും ഈ ബ്ലോക്കില്‍ നിന്നുമാത്രം സര്‍ക്കാരിന് നഷ്ടമുണ്ടായത് ലക്ഷങ്ങളാണ്. എന്തിനാണ് എട്ടാം ബ്ലോക്കിനെ ഒഴിവാക്കിയത് എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല. ഇടിഞ്ഞാറില്‍ തമിഴ്‌ലോബിക്ക് അനധികൃത സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന്റെ പേരില്‍ കെ.എഫ്.ഡി.സി. പെരിങ്ങമ്മല ഡിവിഷനിലെ ചില ഉദ്യോഗസ്ഥര്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. സ്ഥലംമാറ്റവും ചിലര്‍ക്കു നല്‍കിയിരുന്നു. വകുപ്പ് കര്‍ശനനടപടികള്‍ സ്വീകരിക്കുമ്പോഴും ജീവനക്കാരില്‍ ഒരു മാറ്റവും വന്നിട്ടില്ല.
പ്രദേശവാസികളെ ലേലത്തില്‍ നിന്നും ഒഴിവാക്കുന്നതിന് അധികൃതര്‍ തുടക്കം മുതലേ ശ്രമിച്ചിരുന്നു. ഒടുവില്‍ ലേലത്തിനെത്തി ലേലം പിടിച്ചവരെ നിയമതടസങ്ങള്‍ പറഞ്ഞ് പുറത്താക്കാന്‍ നടത്തിയ ശ്രമവും കര്‍ശനമായ ഇടപെടല്‍ കൊണ്ട് ഒഴിവായി.
ഇടിഞ്ഞാറില്‍ നിന്ന് തമിഴ്‌നാട് ലോബിയെ ഒഴിവാക്കുന്നതിനായി ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ സംഘടിച്ച് നേരത്തേ വനസംരക്ഷണസമിതി ഉണ്ടാക്കിയിരുന്നു. ഇവര്‍ക്ക് കെ.എഫ്.ഡി.സി.യുടെ ഈ ലേലത്തില്‍ പങ്കെടുക്കാനായില്ല.