പാലോട്: പാലോട് പമ്പ് ഹൗസിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ നാലുദിവസമായി കുടിവെള്ളം മുടങ്ങുന്നതായി പരാതി. പ്ലാവറ, കള്ളിപ്പാറ, പാലോട് ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളം സ്ഥിരമായി മുടങ്ങുന്നത്. ചൊവ്വാഴ്ച രാവിലെ വെള്ളം ലഭിച്ചിരുന്നു. തുടര്‍ന്ന് ലൈനില്‍ വെള്ളം വന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ആസ്പത്രി, ഹോട്ടല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തകരാറിലാണ്.