WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, June 20, 2012

വാമനപുരം നദീതീരത്തെ പച്ചപ്പണിയിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ

പാലോട്: വാമനപുരം നദീതീരത്തെ പച്ചയണിയിക്കാനുള്ള ശ്രമത്തില്‍ കുരുന്നുകള്‍ക്ക് പിന്‍ബലമേകി നാട്ടുകാരും രംഗത്തെത്തി. വാമനപുരം നദിയുടെ ചെല്ലഞ്ചികടവില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ നദീതീര സംരക്ഷത്തിന്റെ ഭാഗമായി ഫലവൃക്ഷങ്ങളും പൂമരങ്ങളും നട്ടുപിടിപ്പിച്ചു. നാല്മാസം മുന്‍പ് പച്ച ഗവ. എല്‍.പി.എസും പാലോട് ദേശീയ സസ്യോദ്യാനവും ഒരുമിച്ച് നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പിന്നാലെയാണ് ചെല്ലഞ്ചികടവില്‍ നാട്ടുകാര്‍തന്നെ വൃക്ഷത്തൈകള്‍ നട്ടത്.

പേര, സപ്പോട്ട, ഞാറ, ഞാവല്‍ , പുളി തുടങ്ങി നിരവധി ഫലവൃക്ഷങ്ങളും പൂമരുത്, ക്രൈസാന്തോസ്സ് തുടങ്ങിയ തണല്‍മരങ്ങളുമാണ് നാട്ടുകാര്‍ നദീതീരത്ത് നട്ടുപിടിപ്പിച്ചത്. ചെല്ലഞ്ചികടവിന്റെ തീരങ്ങളില്‍ ഗതകാല പ്രൗഢിയും, സൗന്ദര്യവും പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് വൃക്ഷത്തൈ നടീലിന് നേതൃത്വം നല്‍കിയ അധ്യാപകനും കവിയുമായ സപ്തപുരം അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു.

സപ്തപുരം കലാഗ്രാമത്തിന്റെ നേതൃത്വത്തില്‍ നേരത്തെ നദീതീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഞായറാഴ്ച നടന്ന വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷ്ണപിള്ള, ഉണ്ണി, മോഹനകുമാര്‍, ഹണികുമാര്‍, മഹേഷ്, ഉദയന്‍, പ്രദീപ്, സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.