ചുള്ളിമാനൂര്‍. നീറ്റാണി അല്‍ റാശിദ് ട്യൂഷന്‍ മദ്രസയില്‍ നടന്നുവന്ന വെക്കേഷന്‍ സ്പെഷല്‍ ക്ളാസ് സമാപിച്ചു. ഒരു ഉത്തമ സമൂഹം നിലവില്‍ വരാന്‍ വിദ്യാര്‍ഥികള്‍ കുഞ്ഞുന്നാളിലേ ജാഗ്രത പുലര്‍ത്തണമെന്നും രാഷ്ട്രത്തോടും സമൂഹത്തോടും പ്രപഞ്ചനാഥനോടുമുള്ള കടമ പൂര്‍ത്തീകരിക്കുന്നതില്‍ ചെറുപ്പത്തില്‍ തന്നെ ശ്രദ്ധിക്കണമെന്നും വെള്ളാഞ്ചിറ ഹൂദൈബിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ മുതയില്‍ താജുദീന്‍ മൌലവി പ്രഭാഷണത്തില്‍ പറഞ്ഞു.
മദ്രസാ പ്രധാനാധ്യാപകന്‍ ചുള്ളിമാനൂര്‍ അഹ്മദ് റശാദി അധ്യക്ഷത വഹിച്ചു. വെക്കേഷന്‍ കോഴ്സില്‍ വിജയികളായവര്‍ക്കു താജുദീന്‍ ബാഖവി, മുന്‍ മെംബര്‍ ചുള്ളിമാനൂര്‍ അക്ബര്‍ ഷാ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെംബര്‍ സാദിയ ബീവി, മദ്രസാ ടീച്ചര്‍ സാജിദാ ബീവി, വള്ളക്കടവ് ഹാഷിം, എ.എസ്. അസിം എന്നിവര്‍ പ്രസംഗിച്ചു.