വിതുര: ഗ്രാമപ്പഞ്ചായത്തിലെ കരനെല്‍കൃഷിക്ക് വിതുര ഗവണ്മെന്റ് വി.ആന്ഡ്എച്ച്. എസ്. സ്കുളില്‍ തുടക്കമായി. ഉപയോഗിക്കാതെ കിടന്ന അരയേക്കറോളം സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് നിരപ്പാക്കിയെടുത്താണ് കൃഷി തുടങ്ങിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി . വിപിന്‍ വിത്തെറിഞ്ഞ് കൃഷി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മൃദുലാദേവി, പി.ടി.എ. പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, വിതുര കൃഷി ഓഫീസര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്തിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടം ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും .