WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, July 14, 2012

ദേശീയ സസ്യോദ്യാനത്തിന് പുതിയ നേട്ടം ആരോഗ്യപച്ചയില്‍നിന്നും കാന്‍സര്‍ മരുന്ന്: പരീക്ഷണം അവസാനഘട്ടത്തില്‍

പാലോട്: ആരോഗ്യപച്ചയെന്ന ഔഷധ സസ്യത്തില്‍നിന്നും അര്‍ബുദത്തിനുള്ള മരുന്ന് വികസിപ്പിച്ച പാലോട്ടെ ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ (ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ.) പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തോടടുക്കുന്നു. മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് മികച്ച ഫലം കണ്ടെത്തിയശേഷമാണ് അത് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ മരുന്നിനെപ്പറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചതിനെതുടര്‍ന്നാണ് പുതിയ ഒരു ഔഷധക്കൂട്ട് പുറംലോകം അറിഞ്ഞത്.

അര്‍ബുദചികിത്സാരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിതെളിക്കുന്നതാവും പുതിയ ഔഷധമെന്ന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞന്മാരുടെ സംഘം പറയുന്നു. 'എത്തിനോഫാര്‍മക്കോളജി' വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആരോഗ്യപച്ചയെപ്പറ്റിയുള്ള വിവരശേഖരണവും പഠനപ്രവര്‍ത്തനങ്ങളും നടക്കുന്നത്. മനുഷ്യരില്‍ മരുന്ന് വിജയകരമായി പരീക്ഷിക്കാനായാല്‍ ജെ.എന്‍.ടി.ബി.ജി.ആര്‍.ഐയുടെ റിസര്‍ച്ച്‌വിങ്ങിന് അതൊരു പൊന്‍തൂവലായി മാറും എന്നാണ് പ്രതീക്ഷ.

അതിനുവേണ്ടി അഞ്ച് വര്‍ഷമായി നിരന്തര പരീക്ഷണങ്ങളാണ് ലാബുകളില്‍ നടക്കുന്നത്. ആരോഗ്യപച്ച ഉള്‍പ്പെടുന്ന അഞ്ച് ആയുര്‍വേദ ചെടികളില്‍നിന്നുമാണ് മരുന്നിന്റെ ഫോര്‍മൂല കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടുപിടിത്തത്തിന് 2006-ല്‍ തന്നെ സ്ഥാപനം പേറ്റന്റ് നേടിയിരുന്നു. സഹ്യപര്‍വതത്തിന്റെ താഴ്‌വരകളില്‍നിന്ന് കാണിക്കാരുടെ സഹായത്തോടെ കണ്ടെത്തിയ മരുന്നാണ് ആരോഗ്യപച്ച. അതിനാല്‍ മരുന്ന് വിപണനത്തിലൂടെ വരുന്ന ലാഭം ആദിവാസി മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവും സ്ഥാപനം മാറ്റിവെക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. പി.ജി. ലത പറഞ്ഞു.

1988-ല്‍ ആരോഗ്യപച്ചയില്‍നിന്നും 'ജീവനി' എന്ന മരുന്ന് ഉല്പാദിപ്പിച്ച് 'ദേശീയ സസ്യോദ്യാനം' അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അന്ന് സ്ഥാപന മേധാവിയായിരുന്ന ഡോ. പുഷ്പാംഗദനായിരുന്നു 'ജീവനി'യുടെയും ആരോഗ്യപച്ചയുടെയും പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

ആരോഗ്യപച്ചയുടെ ലഭ്യതക്കുറവ് കുറേ നാളുകളായി 'ജീവനി'യുടെ നിര്‍മാണത്തെ ബാധിച്ചിരുന്നു. പശ്ചിമഘട്ടത്തെ 'ലോക പൈതൃക പട്ടികയിലേക്ക്' ഉയര്‍ത്തിയതിന്റെ തൊട്ടുപിന്നാലെയാണ് 'ആരോഗ്യപച്ചയില്‍'നിന്നും അര്‍ബുദത്തിനുള്ള മരുന്ന് വികസിപ്പിച്ച വാര്‍ത്ത നാടറിയുന്നത് എന്നതും ശ്രദ്ധേയമാണ്.(കടപ്പാട് മാതൃഭൂമി )