പാലോട്. സ്കൂള്‍ വിദ്യാര്‍ഥിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ കടന്നു. നന്ദിയോട് എസ്കെവി എച്ച്എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥി ശരത്തി(15) നെയാണ് ഇടിച്ചിട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരത്തിന്റെ കാലിനു പൊട്ടലുള്ളതായി കണ്ടെത്തി. ഇന്നലെ വൈകിട്ട് ചെങ്കോട്ട റോഡില്‍ പ്ളാവറയിലായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് പാലോട് ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന വെള്ള മാരുതി 800 കാറാണു നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിയെ ഇടിച്ചു തെറിപ്പിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കാര്‍ നിര്‍ത്താതെ കടന്നു കളഞ്ഞു. വിവരമറിഞ്ഞ് പൊലീസ് പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് സ്റ്റേഷനുകളില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു