WELCOME
Tuesday, April 16, 2013
വാമനപുരം ആറില്‍കുളിക്കാനിറങ്ങിയ ആള്‍മുങ്ങി മരിച്ചു
പാലോട്:വാമനപുരം നദിയിലെ ചെല്ലഞ്ചിക്കടവില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു. അജയപുരം കൂവക്കാട് കടുവാപോക്കില്‍ ഉദയ(53)നാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഉദയന്‍ കുളിക്കാനിറങ്ങിയത്. രണ്ടു ദിവസമായി ഈ പ്രദേശത്ത് മഴ പെയ്യുന്നതിനാല്‍ ആറില്‍ വെള്ളം കൂടുതലായിരുന്നു. രാത്രിയോടെയാണ് ഉദയന്റെ മൃതദേഹം കണ്ടെത്തിയത്.