വിതുര: സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത് നിശബ്ദ വികസനമാണെന്ന് സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍. വിതുരയിലെ പൊതുമരാമത്ത് വിശ്രമമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടത്തത്തില്‍പ്പോലും സാധാരണക്കാരനായ മരാമത്ത് മന്ത്രി പ്രസംഗത്തെക്കാള്‍ കൂടുതല്‍ പ്രവൃത്തി തന്റെ വകുപ്പില്‍ കാഴ്ചവെയ്ക്കുന്നതായി സ്‌പീക്കര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനായിരുന്നു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി. മഹേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എന്‍ജിനീയര്‍ എം.പെണ്ണമ്മ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ്, അംഗം എസ്.എല്‍.കൃഷ്ണകുമാരി, വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 38.2 ലക്ഷം രൂപ മുടക്കി പണിത വിശ്രമമന്ദിരം മലയോരത്തെ വിനോദസഞ്ചാരത്തിന് പ്രോത്സാഹനമാകും.