പാലോട്: അങ്കണവാടിയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സമരം
ചെയ്ത സ്ത്രീയെ പാലോട് എസ്. ഐ. , രണ്ട് എ. എസ്. ഐ. മാര്‍, ഒരു വനിതാപോലീസ്
എന്നിവര്‍ ചേര്‍ന്ന് ജീപ്പിലിട്ട് മര്‍ദ്ദിച്ചതായി പരാതി. പേരയം പനവൂര്‍ എസ്. ആര്‍.
ഭവനില്‍ സുനിതയാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി
നല്‍കിയിരിക്കുന്നത്.
തന്റെ അച്ഛന്‍ സൗജന്യമായി വിട്ടുകൊടുത്ത വസ്തുവിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നതെന്നും പകരമായി തനിക്കു നല്‍കാം എന്ന് പറഞ്ഞിരുന്ന ജോലി ഇതുവരെ നല്‍കാന്‍ അധികൃതര്‍ തയാറാകാത്തതിനാലാണ് ഒന്നരവര്‍ഷമായി താന്‍ സമരവുമായി മുന്നോട്ടു പോകുന്നതെന്നും സുനിത പറയുന്നു.
ഇതിനിടയിലാണ് കഴിഞ്ഞദിവസം സ്ഥലത്തെത്തിയ എസ്. ഐയും സംഘവും തന്നെ ആക്രമിച്ചത്. മുടിയില്‍ കുത്തിപ്പിടിച്ച് തല ഇടിച്ചു. തുണിയില്‍ പൊതിഞ്ഞ കല്ലു കൊണ്ട് പുരുഷ പോലീസുകാര്‍ മുഖത്തടിച്ചതായും സുനിത പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ പോലീസിനെ ആക്രമിച്ചു എന്നത് വ്യാജപരാതി ആണെന്നും നാട്ടുകാരെല്ലാം കണ്ടുനില്‍ക്കേയാണ് മറ്റൊരു എസ്. ഐയുടെ പ്രേരണയില്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും സുനിത പറയുന്നു.
എന്നാല്‍ അടച്ചിട്ട അങ്കണവാടിയില്‍ നിന്ന് സുനിതയെ പാലോട് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് ജീപ്പില്‍കയറ്റിയപ്പോള്‍ ഗീത എന്ന വനിതാ പോലീസിനെ അടിച്ചതിനാലാണ് അവരുടെ പേരില്‍ കേസ് എടുത്തതെന്ന് പാലോട് എസ്. ഐ. ഷിബു അറിയിച്ചു.