ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ എഴുതി നല്‍കിയ കരാര്‍ ഉറപ്പിന്മേലാണ് രണ്ടുപേര്‍ക്കും വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം നല്‍കിയത്. 22 വയസ്സുകഴിഞ്ഞവരാണ് രണ്ടുവിദ്യാര്‍ഥികളും. പ്രായപരിധി കഴിഞ്ഞ ഇവര്‍ക്ക് പ്ലസ്ടുവിന് പ്രവേശനം നല്‍കിയ സമയത്തുതന്നെ അധ്യാപകരും രക്ഷാകര്‍തൃസമിതിയും ശക്തമായ പരാതിയുമായി രംഗത്തുവന്നിരുന്നു.
പെണ്‍കുട്ടികളെ നിരന്തരം ശല്യംചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇരുവരേയും അധ്യാപകര്‍ ശകാരിച്ചത്. സ്‌കൂള്‍ വളപ്പിനുള്ളില്‍ വെച്ചുതന്നെ സന്തോഷ്, ഷാജി എന്നീ അധ്യാപകരെ രണ്ടു വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദിച്ചു. ഷാജി എന്ന അധ്യാപകന്റെ നെഞ്ചില്‍ ചവിട്ടുകയും സന്തോഷിനെ കരിങ്കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. അധ്യാപകരെ മര്‍ദിക്കുന്നത് തടയാന്‍ ഓടിയെത്തിയ വിദ്യാര്‍ഥികള്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
സംഭവത്തില്‍ സ്‌കൂളധികൃതര്‍ കേസ് നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നുണ്ട്. രണ്ടുപേരും ഒളിവിലാണ്. നേരത്തേ നിരോധിക്കപ്പെട്ട ചില സംഘടനകളുമായി ഇവര്‍ക്കുള്ള ബന്ധം കൂടി അന്വേഷിക്കുണ്ടെന്നും പാലോട് എസ്.ഐ. ഡി. ഷിബു പറഞ്ഞു.
സ്‌കൂള്‍ വളപ്പിനുള്ളില്‍ വെച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ മര്‍ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന അധ്യാപക രക്ഷാകര്‍തൃസമിതിയാണ് രണ്ടുവിദ്യാര്‍ഥികളെയും പുറത്താക്കാന്‍ തീരുമാനിച്ചത്.
പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എ.കെ. എസ്.ടി.യു. പാലോട് സബ്ജില്ലാകമ്മിറ്റി സെക്രട്ടറി വിനീത്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കൊച്ചുകരിക്കകം നൗഷാദ്, ജി.എസ്.ടി.യു. ജില്ലാസെക്രട്ടറി നിസാം ചിതറ, സബ്ജില്ലാസെക്രട്ടറി നസീം, കെ.എസ്.ടി.എ. സബ്ജില്ലാകമ്മിറ്റി സെക്രട്ടറി അനില്‍ നാരായണരു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

