പാലോട്: പാലോട് ഗവ. ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ആശുപത്രിയിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സി.പി.എം. വിതുര ഏരിയാ സെക്രട്ടറി പേരയം ശശി ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. നന്ദിയോട് ലോക്കല്‍ സെക്രട്ടറി ടി.രാജേഷ് അധ്യക്ഷനായി. കുറുപുഴ ലോക്കല്‍ സെക്രട്ടറി എം.എം. റഫീക്ക്, ഏരിയാ പ്രസിഡന്റ് ആര്‍. സജയന്‍, സെക്രട്ടറി അഡ്വ. എ. റഹിം, സി.പി.എം. നന്ദിയോട് ലോക്കല്‍ സെക്രട്ടറി ജി.എസ്. ഷാബി, കെ.എസ്. ബിമല്‍, എസ്.എസ്. സജീഷ്, നിഷാന്ത്‌ലാല്‍, സിയാദ് എന്നിവര്‍ സംസാരിച്ചു. പ്ലാവറ പച്ച പോസ്റ്റ് ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനം ആശുപത്രി ജങ്ഷനില്‍ സമാപിച്ചു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുക, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക, എക്‌സ്-റേ യൂണിറ്റ് അനുവദിക്കുക, കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുക, അത്യാഹിത വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തന ക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
WELCOME
Thursday, December 12, 2013
മാര്‍ച്ച് നടത്തി