പാലോട്. മകന്‍ ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവും മാതാവും സഹോദരിയും ചേര്‍ന്നു രണ്ടു പെണ്‍കുട്ടികളടക്കമുള്ള മകന്റെ കുടുംബത്തെ പീഡിപ്പിക്കുന്നതായും മകന് അര്‍ഹതപ്പെട്ട സ്വത്ത് നല്‍കുന്നില്ലെന്നും കുടുംബവീട്ടില്‍ നിന്നു കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതായും കാണിച്ചു നന്ദിയോട് ചുണ്ടകരിക്കകം ജഗദ ഭവനില്‍ സുനില്‍-മഞ്ചു ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി. വര്‍ഷങ്ങളായി തുടരുന്ന പീഡനത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുറി കുത്തിത്തുറന്നു കുട്ടികളുടെ പുസ്തകങ്ങള്‍ അടക്കമുള്ള മുഴുവന്‍ സാധനങ്ങളും വലിച്ചെറിഞ്ഞു നശിപ്പിച്ചതായും പറയുന്നു.
നല്ല ഭൂസ്വത്തുള്ള സുനിലിന്റെ മാതാപിതാക്കള്‍ മൂന്നു മക്കളില്‍ സുനില്‍ ഒഴികെ മറ്റുള്ളവര്‍ക്കു സ്വത്തുക്കള്‍ നല്‍കിയെങ്കിലും സുനിലിനു നല്‍കാന്‍ കൂട്ടാക്കുന്നില്ലത്രെ. പൊലീസും മറ്റു ജനപ്രതിനിധികളും പല തവണ ഇടപെട്ടെങ്കിലും പീഡനം തുടരുകയാണ്. ഇതിനെതിരെ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കാനുള്ള ശ്രമത്തിലാണു ദമ്പതികള്‍.