പാലോട്. പെരിങ്ങമ്മല ബൌണ്ടര്‍ ജംക്ഷനില്‍ വൈദ്യുതി ലൈനിനും, യാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്ന വലിയ അല്‍ക്കേഷ്യ മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അപകട നിലയിലായ മരത്തെ കുറിച്ചു ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

