മൂന്നുവര്‍ഷത്തേക്ക് മാത്രമായി അനുവദിച്ച 'ആയുഷി'ന്റെ പ്രവര്‍ത്തനാനുമതി സ്ഥിരമായി നീട്ടിനല്‍കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. പ്രശ്‌നം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
ഈ മാസം 20ന് ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും 31 ന് പ്രകൃതിചികിത്സയും നിര്‍ത്തി ആശുപത്രി പൂട്ടേണ്ട അവസ്ഥയാണ് നിലവില്‍. വടക്കേ ഇന്ത്യയിലെ 'ആയുഷ്' ആശുപത്രികള്‍ അതത് സംസ്ഥാന ആരോഗ്യകേന്ദ്രളോട്‌ചേര്‍ന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് കേരളത്തിലെ ഒരേയൊരു ആശുപത്രിക്ക് ഈ ദുസ്ഥിതി.
ബന്ധപ്പെട്ടവര്‍ ഇടപെട്ട് പ്രവര്‍ത്തനാനുമതി നീട്ടിവാങ്ങിയാല്‍ കൂടുതല്‍ സൗകര്യപ്രദമായി എങ്ങോട്ടുവേണമെങ്കിലും ആശുപത്രി മാറ്റിസ്ഥാപിക്കാന്‍ കഴിയും. പക്ഷേ പൂട്ടിയ 'ആയുഷ്' പുനഃസ്ഥാപിക്കുന്നത് എളുപ്പമാവില്ല. പ്രാദേശികമായി സര്‍വകക്ഷിയോഗം വരെ 'ആയുഷി'നായി നടന്നെങ്കിലും പിന്നീട് കര്‍മ്മസമിതി നിര്‍ജീവമായി.

