വിതുര: വ്യാഴാഴ്ച വൈകുന്നേരം വിതുര - പാലോട് റോഡ്
മുഖരിതമായത് കറുപ്പുവസ്ത്രം ധരിച്ച നൂറോളം പേരുടെ ശരണം വിളികളാലാണ്. വിതുര
മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് കാല്‍നടയായി
ശബരിമലയ്ക്കുപോകുന്ന സംഘത്തെ കാണാന്‍ ഒട്ടേറെപേര്‍ കൂടി.
മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നുള്ള കാല്‍നട ശബരിമല യാത്ര ഇത് പന്ത്രണ്ടാം വര്‍ഷമാണ്. യാത്രയ്ക്ക് തുടക്കം കുറിച്ചത് വിതുര സ്വദേശി മുടിപ്പുര രതീഷ്. ഓരോവര്‍ഷവും സംഘാംഗങ്ങളുടെ എണ്ണംകൂടി. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട് സംഘത്തില്‍. ഒരാഴ്ചയെടുക്കും സന്നിധാനത്തിലെത്താന്‍. എരുമേലി വഴിയാണ് യാത്ര. നടത്ത കൂടുതലും രാത്രിയില്‍. വെയില്‍ മൂക്കുമ്പോള്‍ വിശ്രമിക്കും.