പാലോട്. സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ കാന്‍സര്‍ കൂട്ടായ്മയും മെഡിക്കല്‍ ക്യാംപും സഹായവിതരണവും നാളെ പാപ്പനംകോട് സാന്ത്വനം നഗറില്‍ നടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന ക്യാംപില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ സംബന്ധിക്കുമെന്നു ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഒഴുകുപാറ അസീസ് അറിയിച്ചു.

