പാലോട്. പെരിങ്ങമ്മല പഞ്ചായത്തില്‍ നിലവില്‍ ക്ഷേമപെന്‍ഷന്‍ ഇല്ലാത്തതും എന്നാല്‍ അര്‍ഹതയുള്ളവരുമായ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ അനുവദിച്ച് സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താക്കി മാറ്റുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍ ക്ഷണിച്ചു. ഇതിനായി പഞ്ചായത്ത്, വാര്‍ഡ് അംഗം, അംഗന്‍വാടി, അയല്‍ക്കൂട്ടം എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട് ഫോമുകള്‍ വാങ്ങി മതിയായ രേഖകള്‍ സഹിതം അടിയന്തരമായി അപേക്ഷ സമര്‍പ്പിക്കണം.

