പാലോട്: പണിയിടത്തില്‍ വെച്ച് കടന്നല്‍ കുത്തേറ്റ തൊഴിലുറപ്പ്
പദ്ധതി അംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദിയോട് പഞ്ചായത്ത്
വട്ടപ്പന്‍കാട് വാര്‍ഡിലെ ദേവകിഅമ്മ, ശാന്ത, സുഭദ്രഅമ്മ, ശാരദഅമ്മ, തങ്കമണി, സുമ,
രാമന്‍കാണി, അംബിക, വിജയന്‍, ഗിരിജ, ഇന്ദിര എന്നിവര്‍ക്കാണ് കടന്നലിന്റെ
ആക്രമണത്തില്‍ പരിക്കേറ്റത്. നാഗരമുളമൂട് അയ്യപ്പന്‍കാണിയുടെ പുരയിടത്തില്‍ ജോലി
ചെയ്യവേ വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുരയിടത്തിലെ
കല്‍കെട്ടിനിടയിലുണ്ടായിരുന്ന കടന്നല്‍ക്കൂട് പരുന്തിന്റെ ആക്രമണത്തില്‍
ഇളകുകയായിരുന്നു. കടിയേറ്റവരെ പാലോട് സി.എച്ച്.സി.യിലും നെടുമങ്ങാട് താലൂക്ക്
ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി വിട്ടയച്ചു.


