വിതുര: ചെറ്റച്ചല്‍ ഇ.എം.എസ്. സാംസ്‌കാരികസമിതിയുടെ ഗ്രന്ഥശാല മന്ദിരം അഡ്വ. എ. സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം പണിതത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. മധു വായനാമുറി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ചികിത്സാസഹായവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹന്‍ പഠനസഹായവും വിതരണം ചെയ്തു. യോഗത്തില്‍ കെ. ശ്രീകുമാര്‍ അധ്യക്ഷനായി. പേരയം ശശി, എസ്.എല്‍. കൃഷ്ണകുമാരി, ജി.ആര്‍. ചന്ദ്രന്‍, എന്‍.എം.സാലി, എസ്. സഞ്ജയന്‍, ജെ. വേലപ്പന്‍, എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

