പാലോട്. ഡിസിസി പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ നയിക്കുന്ന ജനജാഗ്രതാ ജാഥയ്ക്കു നന്ദിയോട്, പെരിങ്ങമ്മല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൌരാവകാശം സംരക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും താല്‍ക്കാലികമായി കടന്നുവരുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനം ജാഗ്രത പുലര്‍ത്തണമെന്നും സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് മോഹന്‍കുമാര്‍ പറഞ്ഞു.
നന്ദിയോട് ജംക്ഷനില്‍ മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാലും പാലോട് ജംക്ഷനില്‍ മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാറും അധ്യക്ഷത വഹിച്ചു. കെപിസിസി, ഡിസിസി, ബ്ളോക്ക്, മണ്ഡലം ഭാരവാഹിളായ അനവധി പേര്‍ യോഗങ്ങളില്‍ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റികള്‍ സ്വരൂപിച്ച ഫണ്ട് മോഹന്‍കുമാര്‍ ഏറ്റുവാങ്ങി.


