പാലോട്. ഫോറസ്റ്റ് റേഞ്ചിലെ ഭരതന്നൂര്‍ ബീറ്റില്‍പ്പെട്ട പാണ്ടിയാന്‍പാറ വിബിഐ ക്വാര്‍ട്ടേഴ്സിനു പിന്നിലെ അക്കേഷ്യ പ്ളാന്റേഷനില്‍ നിന്നു നാലുമൂട് മരം മുറിച്ചു കടത്തി. സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് കേസെടുത്തു.
പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ 3.30തോടെ പിക്അപ് വാനിലാണ് ഒരു സംഘം മരം മുറിച്ചു കടത്തിയതെന്നു വനപാലകര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്തു നിന്ന് സിഗരറ്റ് കുറ്റികള്‍ കണ്ടെടുത്തു. മുന്‍പും ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.