പാങ്ങോട്. ഗ്രാമ പഞ്ചായത്തിലെ പാങ്ങോട് ചന്തയില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതു പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. ചന്തയിലെയും മീന്‍ചന്തയിലെയും മാലിന്യങ്ങള്‍ക്കു പുറമേ ടൌണിലെ മുഴുവന്‍ മാലിന്യങ്ങളും ചന്തയിലാണു നിക്ഷേപിക്കുന്നത്. കടകള്‍, ഹോട്ടലുകള്‍, പച്ചക്കറികടകള്‍ തടുങ്ങിയ വ്യാപാരസ്ഥാപനങ്ങളിലെ മുഴുവന്‍ മാലിന്യങ്ങളും ചന്തയ്ക്കകത്താണു കൊണ്ടിടുന്നത്.
ഇവകെട്ടിക്കിടന്ന് അഴുകി ദുര്‍ഗന്ധം വമിക്കുന്നതിനു പുറമേ സാംക്രമികരോഗങ്ങളും പടര്‍ന്നു പിടിക്കുന്നതിനു വഴിയൊരുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ചന്തയില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നതു നിരോധിച്ചിക്കുന്നുവെന്ന ബോര്‍ഡ് സ്ഥാപിച്ചു പഞ്ചായത്ത് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നാണ് ആക്ഷേപം. ടൌണില്‍ പഞ്ചായത്ത് ഒാഫിസിനോടു ചേര്‍ന്നാണു ചന്ത പ്രവര്‍ത്തിക്കുന്നത്.
പൊതുസ്ഥലത്തു മാലിന്യങ്ങള്‍ കൊണ്ടിടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈകൊള്ളുന്നതോടൊപ്പം ചന്തയെ മാലിന്യരഹിത ചന്തയായി പ്രവര്‍ത്തിപ്പിക്കുന്നതിനു നടപടിയെടുക്കണമെന്നു നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.