ബ്രൈമൂര്‍ മേരിഗോള്‍ഡ് എസ്റ്റേറ്റില്‍ നിന്നു പിടികൂടിയ രാജവെമ്പാലയും വാവാ സുരേഷും
പാലോട്. ബ്രൈമൂര്‍ മേരിഗോള്‍ഡ് എസ്റ്റേറ്റിലെ ഗോഡൌണിലുള്ളില്‍ കടന്ന രാജവെമ്പാലയെ (കരിഞ്ചാത്തി) ഏറെ നേരത്തെ ശ്രമഫലമായി വാവ സുരേഷ് പിടികൂടി. പത്തടി നീളമുള്ള രാജവെമ്പാല ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് എസ്റ്റേറ്റ് പരിസരത്തു നിന്നു ഗോഡൌണില്‍ കയറി തടികള്‍ക്കിടയില്‍ ഒളിച്ചത്. എസ്റ്റേറ്റ് അധികൃതര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നു വാവ സുരേഷിനെ വരുത്തി മുഴുവന്‍ സാധനങ്ങളും ഗോഡൌണില്‍ നിന്നു നീക്കം ചെയ്താണു വെമ്പാലയെ കണ്ടെത്തി പിടികൂടിയത്.
പെണ്‍രാജവെമ്പാലയ്ക്ക് ആറു വയസ്സ് പ്രായവും അഞ്ചു കിലോ തൂക്കവും ഉണ്ട്. പതിനായിരക്കണക്കിനു പാമ്പുകളെ പിടികൂടിയിട്ടുള്ള വാവ സുരേഷ് പിടികൂടുന്ന നാല്‍പ്പത്തിരണ്ടാമത്തെ രാജവെമ്പാലയാണ്.
പിടികൂടിയ രാജവെമ്പാലയും സുരേഷും തമ്മില്‍ കളിക്കൂട്ടുകാരെപ്പോലെ മുഖാമുഖം നിന്നപ്പോള്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുണ്ടായ ഭയം കൌതുകത്തിനു വഴിമാറി. രാജവെമ്പാലയെ ശംഖിലി വനമേഖലയില്‍ വിട്ടയച്ചു.