പാലോട്. ദക്ഷിണ കേരള ലജ്നത്തുല്‍ മു അല്ലിമീല്‍ പെരിങ്ങമ്മല മേഖല സമിതി സംഘടിപ്പിക്കുന്ന മദ്രസ വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മല്‍സരവും സമ്മേളനവും ഇന്ന് ഇലവുപാലം ഹിദായുത്തുല്‍ ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടക്കും. എട്ടിനു സ്വാഗത സംഘം ചെയര്‍മാന്‍ സുലൈമാന്‍ നിസാമിയുടെ അധ്യക്ഷതയില്‍ തെന്നൂര്‍ മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിനു സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പെരിങ്ങമ്മല മേഖലാ പ്രസിഡന്റ് ത്വാഹ റഷാദിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് വിതുര മുഹ്യിദ്ദീന്‍ നിര്‍വഹിക്കും.

