പാലോട്: ദീര്‍ഘനാളായി നില്‍ക്കുന്ന വഴിത്തര്‍ക്കത്തിനൊടുവില്‍ അയല്‍വാസി വീട്ടമ്മയെ വീട്ടില്‍ കയറി തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. പെരിങ്ങമ്മല പ്ലാമൂട് എന്‍.എസ്.എസ്. ജങ്ഷന്‍ അമൃതാലയത്തില്‍ മഞ്ജു (24) വിനാണ് വെട്ടേറ്റത്. തലയുടെ ഇടതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റ മഞ്ജുവിനെ പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. സമീപവാസിയായ ബാബു, സഹോദരി ചന്ദ്രിക എന്നിവരാണ് തന്നെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് അവശയാക്കിയശേഷം വെട്ടിയതെന്ന് മഞ്ജു പാലോട് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

