പാലോട്: സര്‍ക്കാര്‍ ഐ.ടി. മേഖലകളല്‍ പുത്തന്‍ തൊഴിലവസരങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടുത്തി 'മാതൃഭൂമി തൊഴില്‍ വാര്‍ത്ത' സെമിനാര്‍ ശ്രദ്ധേയമായി. 51-ാമത് പാലോട് മേളയോടനുബന്ധിച്ച് 'മാതൃഭൂമി'യും പാലോട് ഡാറ്റാബേസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ നൂറുകണക്കിന് തൊഴിലന്വേഷകരെത്തി. പി.എസ്.സി. മുന്‍ ജില്ലാ ഓഫീസര്‍ എസ്.ജെ. സാംസന്‍ ക്ലാസ് നയിച്ചു.
പി.എസ്.സി. പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ എങ്ങനെ, പരീക്ഷയില്‍ പുലര്‍ത്തേണ്ട ജാഗ്രതകള്‍, തൊഴിലവസരങ്ങള്‍ അറിയേണ്ടതെങ്ങനെ തുടങ്ങി നിരവധി മേഖലകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ക്ലാസ്. ഡാറ്റാബേസ് ഡയറക്ടര്‍ ബിനു, മേള ചെയര്‍മാന്‍ എം.പി. വേണുകുമാര്‍, 'മാതൃഭൂമി' ലേഖകന്‍ തെന്നൂര്‍ ബി. അശോക്, നന്തന്‍കോട് സുരേഷ്, സുധന്‍ രോഹിണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.