പാലോട്: നന്ദിയോട് നളന്ദ ടി.ടി. ഐയുടെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ വെള്ളിയാഴ്ച സമാപിക്കും. സമാപനസമ്മേളന ഉദ്ഘാടനവും സുവര്‍ണജൂബിലി സ്മാരക ശിലാസ്ഥാപനവും മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 ന് 50 ഫലവൃക്ഷതൈകള്‍ നടും. 10.30 ന് വാവ സുരേഷിന്റെ ക്ലാസ്. 3 ന് നന്ദിയോട് ടൗണില്‍ നിന്നുമാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര. പാലോട് രവി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 6 ന് മാജിക്‌ഷോ.ആര്‍.ആര്‍.രാജേഷ്, എന്‍. ഗംഗാധര പിള്ള, എസ്. രവീന്ദ്രന്‍, ബി. സുനില്‍കുമാര്‍, പി.എസ്. പ്രഭു, പി.എസ്. ബാജിലാല്‍, സി.എസ്. വിനീത്, കെ.ആര്‍. ഷൈനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

