പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡില്‍പ്പെട്ട കുണ്ടറപ്പന്‍കാട് ലൈനില്‍ ജലവിതരണം നിലച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞതായും ഇതു സംബന്ധിച്ചു നല്‍കിയ പരാതികളെല്ലാം അവഗണിച്ചതായും ആക്ഷേപം ഉയര്‍ന്നു. ഇതു സംബന്ധിച്ചു കുണ്ടറപ്പന്‍കാട് ടിഎസ് ഭവനില്‍ എം. ഇബ്രാഹിംകുഞ്ഞ് മുഖ്യമന്ത്രിക്കു പരാതി നല്‍കി.
ലൈനില്‍ വെള്ളമില്ലാതിരുന്നിട്ടും മീരാന്‍വെട്ടികരിക്കകത്തേക്കും ചാത്തിമംഗലം ആദിവാസി സെറ്റില്‍മെന്റിലേക്കും എക്സ്റ്റന്‍ഷന്‍ നടത്തിയിട്ടു മാസങ്ങളായെങ്കിലും വെള്ളം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. കടുത്ത വേനല്‍ ആയതോടെ രൂക്ഷമായ കുടിവെള്ളം ക്ഷാമം നേരിടുന്ന ഈ പ്രദേശത്തെ ദലിതരും ആദിവാസികളും അടക്കമുള്ള പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നതായും പരാതിയുണ്ട്.