പാലോട്. ചെറ്റച്ചല്‍ മേലാംങ്കോട് ദേവീ ക്ഷേത്രത്തിലെ ഉല്‍സവത്തിനു മുന്നോടിയായുള്ള അഷ്ടബന്ധ നവീകരണ പൂജകള്‍ ഇന്നു വൈകിട്ട് അഞ്ചുമുതല്‍ ക്ഷേത്ര തന്ത്രി ഇടമന മഠം ചോണൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. ഗണപതി പൂജ, ആചാര്യവരണം, അങ്കുരപൂജ തുടങ്ങിയ ചടങ്ങുകളാണ് ഇന്നു നടക്കുന്നത്. മാര്‍ച്ച് മൂന്നു വരെ എല്ലാ ദിവസവും വിശേഷാല്‍ അഷ്ടബന്ധ നവീകരണ പൂജകള്‍ നടക്കും.
രണ്ട്, മൂന്ന്, നാല് തിയതികളിലാണ് ഉല്‍സവം. മാര്‍ച്ച് രണ്ടിന് ഒന്നിന് അന്നദാനം, 3.30ന് ഐശ്വര്യപൂജ, ഏഴിനു തൃപ്പടിപൂജ, 8.30നു മതിലുകള്‍ ഇല്ലാത്ത വീട് നാടകം. മൂന്നിനു രാവിലെ 10.55നും 11.50നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധം ചാര്‍ത്തി കലശാഭിഷേകം നടക്കും. 8.30നു ഭാഗവത പാരായണം, ഒന്‍പതിനു പുറത്തെഴുന്നള്ളത്തും നിറപറയെടുപ്പും. ഒന്നിന് അന്നദാനം, ഏഴിനു തൃപ്പടിപൂജ.
മാര്‍ച്ച് നാലിനു 8.30 മുതല്‍ സമൂഹപൊങ്കാല, ഭക്തിഗാനസുധ, 10നു കലശാഭിഷേകം, 10.30നു നെയ്യാണ്ടിമേളം, ഒന്നിന് അന്നദാനം, നാലിന് ഉരുള്‍, അഞ്ചിന് അമ്മന്‍പാട്ട്, 9.30ന് അര്‍ധനാരീശ്വരന്‍ നൃത്തനാടകം, 1.30നു ചില്ലുജാലകം നാടകം, 4.30നു മഞ്ഞനീര്, പൂപ്പട.

