കല്ലറ: പാങ്ങോട് കെ.വി. യു.പി.എസ്സിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള കല്ലറ-പാങ്ങോട് മേളയ്ക്ക് തിരിതെളിഞ്ഞു. മേളയ്ക്കൊപ്പം നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്ന കല്ലറ-പാങ്ങോട് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഒരു സ്മാരകം എന്ന ആഗ്രഹവും സഫലമായി.
പാങ്ങോട് കെ.വി.യു.പി.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ബേബി സുലേഖ കല്ലറ-പാങ്ങോട് മേള ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്റ് വിദ്യാലയാങ്കണത്തില്‍ നിര്‍മിച്ച ഹെര്‍ക്കുലീസ് ഓപ്പണ്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍, ഗൈഡന്‍സ്, റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ എന്ന സ്മാരകം നാടിന് സമര്‍പ്പിച്ചു.
സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് സൈഫുദീന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് എ.എം. അന്‍സാരി, ഹെര്‍ക്കുലീസ് ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ അനില്‍ വെഞ്ഞാറമൂട്, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈന, കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.