വിതുര. നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള മുള്ളുവേങ്ങാമൂട് ശാസ്താംപാറ കാല്‍വരി സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഇടവക തിരുനാള്‍ ഉല്‍സവം ഇന്നു തുടങ്ങി ഞായര്‍ സമാപിക്കും. ആഘോഷാനുബന്ധിയായ ചടങ്ങുകള്‍ക്കു ഇടവക വികാരി റവ. ഫാ. ആന്റണി സോണി പനയ്ക്കല്‍ കാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് ആഘോഷമായ ദിവ്യബലി നടക്കും. ദിവ്യബലിയില്‍ പ്രമുഖരായ വൈദികര്‍ പങ്കെടുക്കും.
ഇന്നു വൈകിട്ട് അഞ്ചിനു കൊടിയേറ്റ്, 5.15 നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്കു റവ. ഫാ. മാത്യു കുറുപ്പുശ്ശേരി കാര്‍മികത്വം വഹിക്കും. വൈകിട്ട് 6.15 നു ജീവിത നവീകരണ ധ്യാനം. നാളെ വൈകിട്ട് നാലിനു ബൈബിള്‍ പാരായണം, 4.30 നു ജപമാല, അഞ്ചിനു റവ. ഫാ. മാര്‍ട്ടിന്‍ ജറമിയാസിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി.
വെള്ളി, ശനി ദിവസങ്ങളിലും നാലിനു 4.30 നുമായി ബൈബിള്‍ പാരായണം, ജപമാല എന്നിവ നടക്കും. വെള്ളി വൈകിട്ട് അഞ്ചിനു നടക്കുന്ന ദിവ്യബലി റവ. ഫാ. സിജോ മാളിയേക്കല്‍ കപ്പൂച്ചിന്റെയും, ശനിയിലേതു റവ. ഫാ. ആന്റണി സോണി പനയ്ക്കലിന്റേയും കാര്‍മികത്വത്തില്‍ നടക്കും. ശനി വൈകിട്ട് 6.30 നു ഭക്തി നിര്‍ഭരമായ പ്രദക്ഷിണം നടക്കും.
സമാപന ദിവസമായ ഞായര്‍ വൈകിട്ട് 4.30 നു ബൈബിള്‍ പാരായണം, ജപമാല. തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ സമാപന ദിവ്യബലിയ്ക്കും പ്രഥമ ദിവ്യ കാരുണ്യ സ്വീകരണത്തിനും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത വികാരി
ജനറല്‍ റൈറ്റ്. റവ. മോണ്‍ ജി. ക്രിസ്തുദാസ് കാര്‍മികത്വം വഹിക്കും. ഇതിനോടനുബന്ധിച്ചു നടക്കുന്ന വചന സന്ദേശം റവ. ഫാ. സാലസ് കപ്പൂച്ചിന്റെ നേതൃത്വത്തില്‍ നടക്കും. രാത്രി 7.30 നു തിരുനാള്‍ കൊടിയിറക്ക്. തുടര്‍ന്നു നടക്കുന്ന സ്നേഹ വിരുന്നോടു കൂടി തിരുനാള്‍ ഉല്‍സവത്തിനു സമാപനമാകും.