വിതുര: തലത്തൂതക്കാവ് പാലംപണി അനിശ്ചിതമായി നീണ്ടതോടെ വെള്ളം താരതമ്യേന കുറവുള്ള ആറ്റുമണ്‍പുറംകടവ് ആദിവാസികള്‍ ആശ്രയമാക്കുന്നു. വിതുര ഗ്രാമപ്പഞ്ചായത്തിലെ മണലി വാര്‍ഡിലുള്ള വിവിധ ആദിവാസി സെറ്റില്‍മെന്റുകളില്‍ ഉള്ളവരാണ് വാമനപുരം ആറ്റിനക്കരെ പോകാന്‍ ആറ്റുമണ്‍പുറം കടവിനെ ആശ്രയിക്കുന്നത്.
ഉദ്യോഗസ്ഥതലത്തിലുള്ള തടസ്സങ്ങള്‍ മാറി ഒരുവര്‍ഷംമുമ്പ് തലത്തൂതക്കാവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നപ്പോള്‍ വീണ്ടും പുതിയൊരു തടസം ഉണ്ടാവുകയായിരുന്നു. തലത്തൂതക്കാവ് പാലത്തിനുപകരം ആറ്റുമണ്‍പുറത്ത് പാലം മതിയെന്ന വാദവുമായി ഒരുവിഭാഗം ആദിവാസികള്‍ രംഗത്തെത്തിയതോടെയാണ് നടപടിക്രമങ്ങള്‍ നിലച്ചത്. സ്വകാര്യ എസ്റ്റേറ്റുകാര്‍ക്ക് മാത്രമേ തലത്തൂതക്കാവ് പാലംകൊണ്ട് പ്രയോജനമുള്ളൂ എന്നായിരുന്നു ഇവരുടെ വാദം. തര്‍ക്കത്തില്‍പ്പെട്ട് തലത്തൂതക്കാവ് പാലംപണി നീണ്ടതോെട ആറ്റിനക്കരെ കടക്കാന്‍ ആറ്റുമണ്‍പുറം കടവ് മാത്രമായി ശരണം.
തലത്തൂതക്കാവ് പാലം നിര്‍മാണത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ആഘോഷമായി നടത്തിയിരുന്നു. ഇതിന്റെ ബാക്കിപത്രമായ ശിലാഫലകം കല്ലന്‍കുടിയിലെ ഒരുവീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാലംപണി സംബന്ധിച്ച് ആദിവാസികള്‍ക്കിടയിലെ ഭിന്നത നീങ്ങിയെന്നും തലത്തൂതക്കാവില്‍തന്നെ അടുത്തമാസം പണി തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.