പാലോട്. വൈദ്യുതി ലൈനില്‍ കുരുങ്ങിയുള്ള മടത്തറയിലെ ലോറി ഡ്രൈവര്‍ ബിനുവിന്റെ മരണം നാടിനെ നടുക്കിയതിനൊപ്പം നിലയ്ക്കാത്ത കണ്ണീരുമായി താന്‍ ഒരച്ഛനായതിന്റെആഹ്ളാദത്തിനിടെയാണു ബിനുവിന്റെ അകാലത്തിലുള്ള മരണം. 40 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ ലാളിച്ചു കൊതി തീരാതെയും സ്വപ്നങ്ങള്‍ ബാക്കിയാക്കിയുമാണു ബിനു മരണത്തിനു കീഴടങ്ങിയത്.
പ്രസവാനന്തരം ഭാര്യ അവരുടെ വീട്ടിലും അമ്മ മകളുടെ വീട്ടിലും പോയതിനാല്‍ ബിനുവിന്റെ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ വീട്ടു മുറ്റത്തു മരക്കൊമ്പ് ഒടിഞ്ഞു വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത് അറിയാതെ പോയി. അപകടം നടന്നത് വീട്ടുമുറ്റത്ത് എന്നത് വിധിയുടെ ക്രൂര വിനോദമായി. മകന്‍ പിഞ്ചു കുഞ്ഞ് ആലാവിനു പിതാവ് ഇനി പറഞ്ഞു കേള്‍ക്കുന്ന രൂപം മാത്രം. കുടുംബത്തിനാകട്ടെ അത്താണിയുടെ തീരാ നഷ്ടവും.
മടത്തറയിലെ പുറമ്പോക്കില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്നവരാണു ബിനുവും കുടുംബവും. അച്ഛന്‍ മരിച്ചു പോയിരുന്നു. ഡ്രൈവിങില്‍ നിന്നുള്ള വരുമാനം കൊണ്ടു രണ്ടു സഹോദരിമാരെ വിവാഹം ചെയ്തയച്ചു. തുടര്‍ന്നു വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി അഞ്ചു സെന്റു വരുന്ന വസ്തു വാങ്ങി കുറവു തീര്‍ന്നില്ലെങ്കിലും സ്വപ്നമായ വീടു പണിതു വിവാഹവും കഴിച്ചു.
കുഞ്ഞു പിറന്നതിലുള്ള സന്തോഷം, വീടു പൂര്‍ത്തീകരണമെന്ന സ്വപ്നം എല്ലാം ബാക്കിയാക്കി ബിനു മടങ്ങുമ്പോള്‍ എന്നും ബിനുവിനായി വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയ്ക്കും മാതാവിനും ഇനി മരിക്കാത്ത ഓര്‍മകള്‍ മാത്രം