വിതുര: പേപ്പാറ വാര്‍ഡിലെ വലിയ കിളിക്കോട് കൈതക്കപ്പറമ്പ് ആദിവാസി മേഖലയിലുള്ള പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് 30ന് വൈദ്യുതി ലഭിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുത്യോജന പദ്ധതിയില്‍പ്പെടുത്തി 2.4 കി.മീറ്റര്‍ ദൂരം 11 കെ.വി. ലൈനും 2.5 കി.മീ. ഭാഗത്ത് എല്‍.ടി. ലൈനും വലിച്ചാണ് വൈദ്യുതി എത്തിച്ചത്. ബുധനാഴ്ച വൈകീട്ട് 4ന് കരിപ്പാലം ജങ്ഷനില്‍ സ്പീക്കര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും.