WELCOME
Tuesday, July 1, 2014
മരുതാമലയില്‍ കരടിയിറങ്ങി
വിതുര. കാട്ടില്‍ നിന്നു നാട്ടിലേക്കിറങ്ങിയ കരടി മരുതാമല ഭാഗത്തു ഭീതി പരത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയ്ക്കു നാലു തവണ കരടിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു വീടിന്റെ സമീപത്തു വന്ന കരടിയെ നാട്ടുകാര്‍ വിരട്ടിയോടിച്ചിരുന്നു. കൃഷി സ്ഥലങ്ങള്‍ നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കരടി വരുത്തുന്നുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

