പാലോട്: സംസ്ഥാനത്ത് ഏറ്റവും മികച്ച വിദ്യാലയം എന്ന് പേരുകേട്ട ഞാറനീലി കാണി യു.പി.എസിലെ കുട്ടികളുടെ പഠനം വിദ്യാലയത്തിന്റെ തകര്‍ച്ചകാരണം ആശങ്കയിലാവുന്നു. രണ്ടുവര്‍ഷംമുമ്പ് വീശിയടിച്ച പാണ്ടിക്കാറ്റില്‍ ഒരു ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു. തൊട്ടുപിന്നാലെ അടുത്ത കെട്ടിടത്തിന്റെ അസ്ഥിവാരം വരെ ഇളകി. ഓടുകള്‍ നിലംപൊത്തി.
കോണ്‍ക്രീറ്റ് ചെയ്തിരുന്ന സമീപത്തെ കെട്ടിടവും വലിയ വിള്ളലുകള്‍ വീണ് ചോര്‍ന്നൊലിച്ച് തുടങ്ങി. ഇനി ശേഷിക്കുന്നത് പഴക്കം ചെന്ന ഒരു കെട്ടിടം മാത്രം. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നത് മൂന്ന് ക്ലാസുകള്‍. നിലവില്‍ വേണ്ടത് 12-ലധികം ക്ലാസുകള്‍. ജില്ലയില്‍ ഏറ്റവുമധികം ആദിവാസി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിനാണ് ഈ ഗതികേട്.
235 കുട്ടികളാണ് ഞാറനീലി കാണി യു.പി.എസിലുള്ളത്. എല്ലാ ക്ലാസുകളും നടത്തിക്കൊണ്ട് പോകണമെങ്കില്‍ ഷിഫ്ട് സമ്പ്രദായം വേണ്ടിവരുമെന്ന് അധ്യാപകര്‍ പറയുന്നു.
പാണ്ടിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര അടിയന്തരമായി നന്നാക്കി ആദിവാസി കുട്ടികളുടെ പഠനം അപകടരഹിതമാക്കുമെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി രണ്ടുതവണ നിയമസഭയില്‍ പറഞ്ഞു. സുതാര്യകേരളം പരിപാടിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം ഉടന്‍ ശരിയാക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കിയിരുന്നു. വാഗ്ദാനങ്ങളെല്ലാം ചുവപ്പുനാടയില്‍ കുരുങ്ങി.
12 വര്‍ഷം മുമ്പ് 8 ലക്ഷം മുടക്കി നവീകരിച്ച കെട്ടിടത്തിന്റെ അസ്ഥിവാരമാണ് ഇപ്പോള്‍ തകര്‍ന്നത്. അടിത്തറയും മേല്‍ക്കൂരയും തകര്‍ന്ന് അപകടകരമായതോടെ കഴിഞ്ഞദിവസം 'ബില്‍ഡിങ് വിഭാഗം' കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഇതിന് സമീപത്ത് മൂന്ന് ക്ലാസ് റൂമുകളുള്ള മറ്റൊരു കെട്ടിടവും ചോര്‍ന്നൊലിച്ചുതുടങ്ങി. കോണ്‍ക്രീറ്റ് മേല്‍ക്കൂര പൊട്ടിമാറി. അപകടകരമാണ് ഇവിടത്തെ പഠനവും.
ഒമ്പത് ക്ലാസ് മുറികള്‍, വിവിധ സ്‌കൂള്‍ ക്ലബ്ബുകളുടെ ഓഫീസ് മുറികള്‍, ലൈബ്രറി, ലാബ്, സ്മാര്‍ട്ട് റൂം തുടങ്ങി പതിനാല് ക്ലാസ് മുറികള്‍ വേണ്ടുന്ന സ്ഥലത്താണ് നിലവില്‍ ഞെങ്ങിഞെരുങ്ങി പഠനം നടക്കുന്നത്.
പെരിങ്ങമ്മല, വിതുര ഗ്രാമപ്പഞ്ചായത്തുകളില്‍പ്പെട്ട മണലി, കല്ലന്‍കുടി, ചെമ്പിക്കുന്ന്, അല്ലത്താര, മൊട്ടമൂട്, കാട്ടിലക്കുഴി, ഈയ്യക്കോട്, ഇലഞ്ചിയം, മഞ്ഞണത്തുംകടവ് തുടങ്ങിയ ആദിവാസി ഊരുകളില്‍നിന്നുമുള്ള കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കാനെത്തുന്നത്. ഇതുകൂടാതെ പട്ടികവര്‍ഗ വകുപ്പിന്റെ കീഴിലുള്ള ഞാറനീലി പ്രീ-മെട്രിക്ക് ഹോസ്റ്റലിലുള്ള 20-ലധികം പെണ്‍കുട്ടികളും ഇതേ വിദ്യാലയത്തിലാണ് അക്ഷരവെട്ടം തേടിയെത്തുന്നത്.