പെരിങ്ങമ്മല: ബാല്യത്തിന്റെ കുസൃതികളും കുറുമ്പുകളും പങ്കിട്ട് പതിറ്റാണ്ടുകള്‍ക്കുശേഷം അവര്‍ ഒത്തുകൂടി. ഇടിഞ്ഞാര്‍ ഡേ-കെയര്‍ സെന്ററിലെ പഴയകാല വിദ്യാര്‍ഥികളുടെ കൂടിച്ചേരലാണ് വേറിട്ട കാഴ്ചയായത്. ജില്ലാ പഞ്ചായത്ത് അംഗം സോഫീതോമസ് സംഗമം ഉദ്ഘാടനം ചെയ്തു. ഫാ.ജയന്‍ ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. വിനോദ് വിക്ടര്‍, സി. റസിലയ്യന്‍, എ.മുഹമ്മദ്, സരസ്വതി, പ്രദീപ്, കെ. സത്യരാജ്, സി.ജെ. ജേക്കബ്, ദേവരാജ്, ജി.ചന്ദ്രബാബു, ലാല്‍റോയി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കാലങ്ങളില്‍ ഇവിടെ പഠിച്ചിരുന്ന 150 പേര്‍ സംഗമത്തില്‍ പങ്കെടുത്തു.


