പാലോട്. തളര്‍ന്നുവീണ രോഗിയുമായി പോയ ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞു രോഗി മരിച്ചു. ഒപ്പമുണ്ടായിരുന്ന ആറുപേരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പു നാട്ടിലെത്തിയ ഗള്‍ഫുകാരന്‍ പെരിങ്ങമ്മല പറക്കോണം പ്ളാവിള തടത്തരികത്തു വീട്ടില്‍ നവാസ് (42) ആണു മരിച്ചത്.
അയല്‍വാസികളായ റിട്ട. എഎസ്ഐ രത്നാകരന്‍ (58), ശിവന്‍കുട്ടി (45), നജിം (38), ആലായില്‍ ഷംസുദ്ദീന്‍ (58), രമേശ്ബാബു (49), ജീപ്പിന്റെ ഡ്രൈവറായി പോയ നവാസ് എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. നവാസ് ബാത്ത്റൂമില്‍ വച്ചു തളര്‍ന്നു തലയടിച്ചുവീണു. ഉടനെ അയല്‍വാസികള്‍ ചേര്‍ന്നു രത്നാകരന്റെ വീട്ടിലെ ജീപ്പില്‍ രത്നാകരന്‍ തന്നെ ഡ്രൈവറായി പെരിങ്ങമ്മല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ അവിടെ പ്രാഥമിക ചികില്‍സ നല്‍കിയശേഷം അടിയന്തരമായി മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു രത്നാകരന്‍ ജീപ്പ് ഡ്രൈവിങ്ങിനായി നവാസിനു കൈമാറി. രോഗിയെയും കയറ്റി അവിടെ നിന്നു വേഗത്തില്‍ വണ്ടി വരവെ ഒഴുകുപാറയ്ക്കു സമീപം വളവില്‍ വച്ചു ജീപ്പ് നിയന്ത്രണംവിട്ടു.
റോഡ്വശത്ത് ഇറക്കിയിട്ടിരുന്നു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു റോഡിലേക്കു മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാസ് മരിച്ചിരുന്നു. നവാസിനെ ചിറ്റൂര്‍ മുസ്ലിം ജമാഅത്ത് അങ്കണത്തില്‍ കബറടക്കി. പരേതനായ സൈനുദ്ദീന്‍-സുബൈദാ ബീവി ദമ്പതികളുടെ മകനാണു നവാസ്. ഭാര്യ: നാസില, മക്കള്‍: നസിഹ, നസറിയ.