വിതുര: ജനശ്രീമിഷന് പുളിച്ചാമല യൂണിറ്റ് നാലാം വാര്‍ഷികം മണ്ഡലം ചെയര്മാന് എം.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ്. മോഹനന് നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി സുസ്മിതാ രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. ബിനു, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ശ്രീകലാ മോഹന്‍, വാര്‍ഡംഗം എസ്.എസ്. ഗീതാകുമാരി, ബി. പുരുഷോത്തമന് നായര്‍, എം.കരുണാകരന് നായര്‍,ബി.സതീശന് നായര്‍,അബ്ദുല്‍ സലാം, സതീശന് നായര്‍, ബി. സുശീല, ജ്യോതി, എസ്. തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബി. മോഹനന് നായര്‍ (പ്രസിഡന്റ്), സി. ബിനു (സെക്രട്ടറി), സുജാചന്ദ്രന് (ഖജാന്‍ജി).


