പാലോട്: പുതുതായി പ്രവര്‍ത്തനം തുടങ്ങിയ കെ.എസ്.ഇ.ബി. പെരിങ്ങമ്മല സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആകുന്നില്ലെന്ന് ആക്ഷേപം. ഗ്രാമപ്പഞ്ചായത്തും ഇലക്ട്രിസിറ്റി ബോര്‍ഡും മുന്‍കൈയെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും ലക്ഷ്യം കാണുന്നില്ല. പണം സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വൈകുന്നു. ജീവനക്കാരുടെ കുറവും പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ കെട്ടിടത്തിന്റെ ശോച്യാവസ്ഥയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
വൈദ്യുതി ഓഫീസ് ആയിട്ടുപോലും ഒറ്റമുറിയിലും ഒരു ഫാന്‍പോലുമില്ല. കുടിവെള്ളം എടുക്കുന്നത് സമീപത്തെ വില്ലേജ് ഓഫീസില്‍ നിന്നാണ്. മഴ പെയ്താല്‍ ശൗചാലയം നിറഞ്ഞൊഴുകുന്നു. പ്രാഥമികാവശ്യങ്ങള്‍ക്ക് ജീവനക്കാര്‍ നട്ടംതിരിയുന്ന സ്ഥിതി. കൃഷിഭവനുവേണ്ടി പണി തീര്‍ത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയാണ് വൈദ്യുതികാര്യാലയത്തിന് വിട്ടുകൊടുത്തത്. എന്നിട്ടും ഓഫീസിന്റെ നവീകരണത്തിന് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
49 ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ വരുന്ന 7,500 ഉപഭോക്താക്കളാണ് ഈ ഓഫീസിന് കീഴില്‍ വരുന്നത്. പാലോട് എസ്.ബി.ടി. മുതല്‍ ബ്രൈമൂര്‍വരെയും മടത്തറ മുതല്‍ തെന്നൂര്‍വരേയും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ ഈ കണക്ഷന്‍ അത്രയും നന്ദിയോട് കെ.എസ്.ഇ.ബിയുടെ കീഴിലാണ്. ഒരു എ.ഇ., ഒരു സബ് എന്‍ജിനീയര്‍, ഒരു ഓവര്‍സിയര്‍, അഞ്ച് ലൈന്‍മാന്‍മാര്‍, ഒരു വര്‍ക്കര്‍ എന്നിങ്ങനെയാണ് ഈ ഓഫീസിലെ ജീവനക്കാരുടെ എണ്ണം. 35 ജീവനക്കാര്‍ വേണ്ടുന്ന ഓഫീസിലാണ് ഒമ്പതു പേര്‍ പണിയെടുക്കുന്നത്.
ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ബാറ്ററി വയറിങ്കൂടി അടിയന്തരമായി പൂര്‍ത്തീകരിച്ചാല്‍ നവംബര്‍ മാസം ഒന്നുമുതല്‍ കേരളപ്പിറവി സമ്മാനമായി വൈദ്യുതി തുക ഈ ഓഫീസില്‍ സ്വീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജീവനക്കാര്‍.