തിരുവനന്തപുരം: പ്രകൃതിയെയും സമൂഹത്തെയും തിരിച്ചറിഞ്ഞ സ്‌കൂളുകള്‍ക്ക് മാതൃഭൂമിയുടെ ആദരവ്. മാതൃഭൂമിയും വിന്‍ടെക് പബ്ലിക്കേഷനും ചേര്‍ന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയില്‍ 2010-11 വര്‍ഷത്തില്‍ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാര വിതരണം നടന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടിയ ജില്ലയിലെ 15 വിദ്യാലങ്ങള്‍ക്കാണ് ട്രോഫിയും തുകയും സര്‍ട്ടിഫിക്കറ്റും മന്ത്രി വി.എസ്.ശിവകുമാര്‍ സമ്മാനിച്ചത്.സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ പിന്തുണയും ഊര്‍ജവും പകര്‍ന്ന സാമൂഹിക പ്രതിബദ്ധതയുള്ള പത്രമാണ് മാതൃഭുമിയെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ആ പൈതൃകം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇപ്പോഴും മുന്നോട്ടു പോകുന്നതിന്റെ തെളിവാണ് സ്‌കൂളികളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതി. ഇപ്പോഴത്തെ കാലഘട്ടത്തില്‍ പഠനത്തോടൊപ്പം കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിന് ഇതുപോലെയുള്ള പദ്ധതികള്‍ സ്‌കൂളുകളില്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി.മുരളീധരന്‍ അധ്യക്ഷനായിരുന്നു.
സീഡ് പദ്ധതി കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും എന്നത് തിരിച്ചറിഞ്ഞാണ് വാന്‍-ഇഫ്രയുടെ അന്താരാഷട്രപുരസ്‌കാരം നല്‍കിയതെന്ന് ചടങ്ങില്‍ സംസാരിച്ച ഡി.പി.ഐ എ.ഷാജഹാന്‍ പറഞ്ഞു. ജീവന്റെ ആധാരമായ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സീഡ് വിദ്യാലയങ്ങളിലൂടെ നടപ്പാക്കുന്നത്. ഇത് വിദ്യാലയാന്തരീക്ഷങ്ങളില്‍ മാറ്റം വരുത്തുന്നുണ്ടെന്നും ഡി.പി.ഐ കൂട്ടിച്ചേര്‍ത്തു. പുരസ്‌കാരങ്ങളെക്കാള്‍ വലിയകാര്യം ഇത്തരം പദ്ധതികളില്‍ പങ്കാളിയാവുക എന്നതാണെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജരാജവര്‍മ്മ പറഞ്ഞു. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ജി.ശേഖരന്‍ നായര്‍, റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ല - ഒന്നാം സ്ഥാനം: ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയ. രണ്ടാം സ്ഥാനം: അയിലം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. മൂന്നാം സ്ഥാനം: നെല്ലനാട് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. പ്രത്യേക പുരസ്‌കാരം: മുതുവിള എസ്.കെ.വി.യു.പി സ്‌കൂള്‍, കീഴാറ്റിങ്ങല്‍ ബി.വി.യു.പി.സ്‌കൂള്‍. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല- ഒന്നാം സ്ഥാനം: കോട്ടുകാല്‍ക്കോണം മുത്താരമ്മന്‍ കോവില്‍ എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം: കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനം: നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്. പ്രത്യേക പുരസ്‌കാരം:പള്ളിച്ചല്‍ എസ്.ആര്‍.എസ്. യുപി സ്‌കൂള്‍, ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
സ്‌കൂളിലെ പ്രധാനാധ്യപകരും കുട്ടികളും സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരും പി.ടി.എ പ്രതിനിധികളും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളിന് 25000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10000 രൂപയുമാണ് നല്‍കിയത്.