WELCOME
Monday, October 17, 2011
ചേന്നന്‍പാറയില്‍ ഫ്‌ളക്‌സ് കീറല്‍, അക്രമം; കോണ്‍ഗ്രസ് പ്രകടനം നടത്തി
വിതുര: ചേന്നന്‍പാറ കവലയില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്ത പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി.യുടെ അക്രമരാഷ്ട്രീയത്തിന് വിതുര പോലീസ് കൂട്ടുനില്‍ക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രകടനം.
വെള്ളിയാഴ്ച രാത്രിയാണ് ഫ്‌ളക്‌സ് കീറിനശിപ്പിച്ചത്. ചേന്നന്‍പാറ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിതുര ഗവണ്മെന്റ് ആയുര്‍വേദ ആസ്പത്രിക്ക് സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ചതില്‍ അഭിനന്ദനം രേഖപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. വാര്‍ഡംഗം ബി.ജെ.പി.യിലെ മാന്‍കുന്നില്‍ പ്രകാശിന്റെ ചിത്രം ഫ്‌ളക്‌സില്‍ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഒരുവിഭാഗം പോസ്റ്റര്‍ കീറിയതെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു.
പോസ്റ്റര്‍ കീറിയത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഹേഷിനാണ് മര്‍ദനമേറ്റത്. മുമ്പ് ബി.ജെ.പി. അനുഭാവിയായിരുന്ന മഹേഷിനെ തല്ലുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന വിതുര പോലിസ് അക്രമികളെ പിടികൂടിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മഹേഷിനെ വിതുര ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേന്നന്‍പാറ കവലയില്‍ പ്രകടനം നടത്തിയത്. യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് തോട്ടുമുക്ക് അന്‍സര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി വിതുര പോലീസ് അറിയിച്ചു.